Deshabhimani

ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു

a

ജീവൻരക്ഷാ പരിശീലനത്തിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Oct 16, 2026, 07:45 AM | 1 min read

സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുസിരിസ് ബ്രാഞ്ചിന്റെയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സിപിആർ, ബിഎൽഎസ് എന്നിവയ-്‌ക്ക്‌ പ്രാധാന്യം നൽകിയ പരിശീലനത്തിന്റെ ആദ്യഘട്ടം സലാല ലൈഫ് ലൈൻ ഹോസ-്‌പിറ്റൽ കോൺഫറൻസ് ഹാളിൽ നടന്നു.


ഐഎംഎ പ്രസിഡന്റ് ഡോ മുഹമ്മദ് ജാസിർ ഉദ്ഘാടനം ചെയ-്‌തു. ​ലൈഫ-്‌ലൈൻ ആശുപത്രി അനസ-്‌തേഷ്യ സ-്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ഫ്രാൻസിസ് ക്ലാസ്‌ നയിച്ചു. സിപിആർ ഡമ്മികളുടെ സഹായത്തോടെ അംഗങ്ങൾക്ക് നേരിട്ട് പരിശീലിക്കാനുള്ള സൗകര്യവും ഒരുക്കി. പിസിഡബ്ല്യുഎഫ് ഉപദേശക സമിതി അംഗം ഡോ. ഷമീർ ആലത്ത്, പ്രസിഡന്റ് കബീർ കളിയാറകം, സെക്രട്ടറി എം പി മുഹമ്മദ് റാസ് എന്നിവർ നേതൃത്വം നൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home