ഇസ്രയേലിന് തിരിച്ചടി; 'ഹെറോൺ-1' ഡ്രോൺ തകർത്ത് ഹിസ്ബുള്ള: വീഡിയോ

വെടിവെച്ചിട്ട ഹെറോൺ-1 നിരീക്ഷണ ഡ്രോൺ|Photo:X handle @clashreport
ബെയ്‌റൂത്ത് : ലെബനനിലെ ബെഖാ താഴ്‌വരയ്ക്ക് മുകളിൽ പറക്കുകയായിരുന്ന ഇസ്രയേലിന്റെ അത്യാധുനിക 'ഹെറോൺ-1' നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇറാൻ നിർമ്മിത 358 ലോയിറ്ററിംഗ് ആന്റി-എയർ മിസൈൽ ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ഇവർ പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. ഡ്രോണിനെ ലക്ഷ്യമാക്കി മിസൈൽ പ്രയോഗിക്കുന്നതും, അത് ആകാശത്തുവെച്ചുതന്നെ തകർന്ന് താഴേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നീട് ഈ ഡ്രോണിന്റെ അവശിഷ്ടങ്ങൾ തങ്ങൾ കണ്ടെടുത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു.
ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട ലോങ്-റേഞ്ച് ഇന്റലിജൻസ് ഡ്രോണുകളിൽ ഒന്നാണ് ഹെറോൺ-1. 40 മണിക്കൂറിലധികം സമയം തത്സമയ യുദ്ധഭൂമിയിലെ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള ഈ ഡ്രോൺ ചരിത്രത്തിലാദ്യമായാണ് വെടിവെച്ചിടപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. തെക്കൻ ലെബനനിൽ ഡ്രോൺ ആക്രമണങ്ങളും റോക്കറ്റ് വിക്ഷേപണങ്ങളും സൈനിക നീക്കങ്ങളും തുടരുന്നതിനിടയിലാണ് ഇസ്രായേലിന് വലിയ തിരിച്ചടിയായി ഈ ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്.










0 comments