ജദലസസോ
പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും

തിരുവനന്തപുരം:പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും. പ്രതികൂല കാലാവസ്ഥയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊന്മുടിയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നത്.കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുക.
ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നത്.ഈ മാസം 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മഴ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.










0 comments