അക്രമിയെ പിന്നിൽനിന്ന് പിടിച്ചു, തോക്ക് ഇടിച്ചു വാങ്ങി; ബോണ്ടി വെടിവയ്‌പ്പിന്റെ ആഘാതം കുറച്ചത് 'വർക്കിങ് ക്ലാസ് ഹീറോ'

സിഡ്നി:ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിന്റെ ആഘാതവും മരണസംഖ്യയും കുറച്ചത് ഒരുപരിധിവരെ ഒരു വർക്കിങ് ക്ലാസ് ഹീറോയാണ്. പഴക്കച്ചവടക്കാരനായ അഹ്മദ് അൽഅഹ്മദ് സ്വന്തം ജീവൻ പണയംവെച്ച് നടത്തിയ നിർണായക നീക്കമാണ് ആക്രമണത്തിന് ഇടയിൽ നിരവധി ജീവനുകൾ രക്ഷിക്കാൻ നടത്തിയത്.
അക്രമിയെ അഹ്മദ് അൽഅഹ്മദ് പിന്നിൽ നിന്ന് ഓടിയെത്തി കീഴടക്കുന്നതും തോക്ക് പിടിച്ചെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. തോക്ക് നഷ്ടപ്പെട്ട ശേഷം പ്രതി പിന്തിരിയുന്നതും നടന്നുമാറുന്നതും വീഡിയോയിൽ കാണാം. ഒരുപക്ഷെ അഹ്മദ് അൽഅഹ്മദ് അങ്ങനൊരു നീക്കം നടത്തിയില്ലായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേക്കാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിന് പിന്നിൽ അച്ഛനും മകനുമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. ജൂത ഉത്സവമായ ഹനൂക്കയ്ക്ക് ഇടയിലുണ്ടായ ആക്രമണത്തിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അമ്പതോളം പേർക്ക് പരിക്കേറ്റു.
ജൂതരുടെ ആഘോഷമായ ഹനൂക്കാ വേളയിൽ ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.










0 comments