ad
Deshabhimani

കാൽനടയാത്രക്കാർക്കിടയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ചുപേർക്ക് പരിക്ക്

HELICOPTERCALIFORNIA
വെബ് ഡെസ്ക്

Published on Oct 12, 2025, 02:06 PM | 1 min read

കാലിഫോർണിയ: ദക്ഷിണ കാലിഫോർണിയയിലെ ഹണ്ടിംഗടൺ ബീച്ചിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേരെ സുരക്ഷിതമായി പുറത്തെടുത്തു. ബീച്ചിനോട് ചേർന്ന പസഫിക് കോസ്റ്റ് ഹൈവേയിലാണ് അപകടമുണ്ടായത്.


വിനോദസഞ്ചാരികളും കാഴ്ചക്കാരും പകർത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ വെെകീട്ടോടെയാണ് സംഭവം. നിയന്ത്രണം നഷ്ടമായ വിമാനം കറങ്ങി, ബീച്ച് പാർക്കിംഗ് ഏരിയയിലെ പനമരങ്ങൾക്കിടയിൽ ഇടിച്ചിറങ്ങുകയായിരുന്നു.


ഇന്ന് നടക്കാനിരുന്ന കാർസ് എൻ കോപ്റ്റേഴ്സ് ഓൺ ദ കോസ്റ്റ് ('Cars ‘N Copters on the Coast') എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home