Deshabhimani

എഫ്ബിഐയുടെ രഹസ്യാന്വേഷണ ശൃംഖലയിൽ ഹാക്കിംഗ്, അന്വേഷണ വിവരങ്ങൾ ചോര്‍ന്നു

FBI
വെബ് ഡെസ്ക്

Published on Mar 06, 2026, 12:25 PM | 1 min read

വാഷിംഗ്ടൺ:അമേരിക്കൻ കേന്ദ്ര അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ആന്തരിക നിരീക്ഷണ സംവിധാനത്തിൽ ഹാക്കിംഗ് നടന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ,നിരീക്ഷണ നടപടികളുമായി ബന്ധപ്പെട്ട സംവേദനക്ഷമമായ വിവരങ്ങൾ അടങ്ങിയ സംവിധാനത്തിലാണ് " സംശയാസ്പദമായ പ്രവർത്തനങ്ങൾ"കണ്ടെത്തിയതെന്ന് ഏജൻസിയുടെ അറിയിപ്പിൽ വ്യക്തമാവുന്നു.


ഫെബ്രുവരി 17 നാണ് ലോഗ് വിവരങ്ങളിൽ കടന്നു കയറ്റം കണ്ടെത്തിയത്. കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച അറിയിപ്പിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. എഫ്ബിഐയുടെ അതീവ സുരക്ഷാനെറ്റ് വര്‍ക്ക്നിയന്ത്രണങ്ങൾ മറികടക്കാൻശേഷിയുള്ള അത്രയുംവിദഗ്ധമായ സാങ്കേതിക വിദ്യകളാണ് ഹാക്കർമാർ ഉപയോഗിച്ചതെന്നും അറിയിപ്പിൽ പറയുന്നു.


ഫോൺവിളികൾ ചോര്‍ത്തുന്ന പെൻ രജിസ്റ്റർ, ട്രാപ്പ് ആൻഡ് ട്രേസ് നിരീക്ഷണ ഫലങ്ങൾ എന്നിവയിലും കടന്നു കയറ്റം നടന്നിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളിൽ നിന്നുള്ള വിവരങ്ങളും എഫ്ബിഐയുടെ അന്വേഷണത്തിന് വിധേയരായ വ്യക്തികളുടെ വിവരങ്ങളും ചോര്‍ന്നതായും അസോസിയേറ്റഡ് പ്രസിന് ലഭിച്ച വിവരങ്ങളിലൂടെ പുറത്തെത്തി.


"എഫ്ബിഐ നെറ്റ്വർക്കുകളിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ എഫ്ബിഐ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്തു, സുരക്ഷിതമാക്കാൻ ഞങ്ങൾ എല്ലാ സാങ്കേതിക മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനില്ല,"എന്നാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തെത്തിയതോടെ എഫ്ബിഐ പ്രതികരിച്ചത്.


സെൻസിറ്റീവായ നടപടികളും തീരുമാനങ്ങളും ചോർത്താനായി വിദേശ ഹാക്കർമാർ എഫ്ബിഐയെയും മറ്റ് ഫെഡറൽ ഏജൻസികളെയും വളരെക്കാലമായി ലക്ഷ്യമിടുന്നുണ്ട്. ഇതുവരെ ഇതിന് പിന്നിലുള്ള സംഘത്തെയോ ലക്ഷ്യങ്ങളെയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.


ഉപയോഗിച്ച സാങ്കേതിക വിദ്യകൾ"വിദഗ്ധമായവ"ആണെന്നും എഫ്ബിഐയുടെ നെറ്റ്വർക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ചൂഷണം ചെയ്യുന്നതിനായി ഒരു വാണിജ്യ ഇന്റർനെറ്റ് സേവന ദാതാവിന്റെ(ഐഎസ്പി)അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയതായും എഫ്ബിഐ അറിയിപ്പിൽ സമ്മതിക്കുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home