ad
Deshabhimani

ഹാന്റാവൈറസ്; വെനസ്വേലയിൽ മൂന്ന് മരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം

hanta virus
വെബ് ഡെസ്ക്

Published on Jul 22, 2026, 05:07 PM | 1 min read

കാരക്കസ് : വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചു. അൻസോവാതേ​ഗുയിയിലാണ് മരണം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.


തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാരിനാസിൽ രണ്ട് ആരോ​ഗ്യപ്രവർത്തകർ മരിച്ച സംഭവത്തിലും ഹാന്റാവൈറസ് ബാധയുള്ളതായി സംശയമുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നിലവിലുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും അധികൃതർ വ്യക്തമാക്കി. അത്യപൂർവ്വമായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമെന്ന് അടുത്തിടെ ഒരു ക്രൂയിസ് കപ്പലിലുണ്ടായ രോ​ഗബാധയിൽ നിന്ന് തെളിഞ്ഞിരുന്നു.

എന്നാൽ, അൻസോവാതേ​ഗുയിലെ മരണങ്ങളുമായി ഇതിന് ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. അൻസോവാതേ​ഗുയിലെയും ബാരിനാസിലെയും മരണങ്ങൾ അപകടകരമായ അവസ്ഥയുണ്ടാക്കുന്നില്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിടത്തും ആരോ​ഗ്യ പ്രവർത്തകരുടെ സേവനമുണ്ടെന്നും വെനസ്വേല ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home