നൈജീരിയയിൽ തോക്കുധാരികൾ സ്‌കൂളിൽ നിന്ന് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

പ്രതീകാത്മകചിത്രം
അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. സ്കൂൾ ക്യാമ്പസിന് പുറത്തുള്ള വസതിയിൽ നിന്നാണ് തോക്കുധാരികൾ റെയ്ഡ് നടത്തി ഏഴ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
സംഘർഷബാധിതമായ സംഫാര സംസ്ഥാനത്തെ കൗര നമോദ പ്രദേശത്താണ് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നതെന്ന് പൊലീസ് വക്താവ് യാസിദ് അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർഥികളിൽ ഒരാൾ അക്രമികളിൽ നിന്ന് രക്ഷപ്പെട്ടു. നിലവിൽ വിദ്യാർഥി പൊലീസ് സംരക്ഷണത്തിലാണ്. വിദ്യാർഥികളെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ലെന്നും ആറ് പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നടത്തുന്ന സായുധ സംഘങ്ങളുടെ കേന്ദ്രമാണ് സംഫാര. സമീപ വർഷങ്ങളിൽ രാജ്യത്തുടനീളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് വർധിച്ചിരുന്നു. 2014ൽ ബോർണോ സംസ്ഥാനത്തെ ചിബോക്കിൽ നിന്ന് 200ലധികം സ്‌കൂൾ വിദ്യാർഥിനികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം 20 സ്‌കൂളുകളിൽ നിന്ന് കുറഞ്ഞത് 1,900 വിദ്യാർഥികളെയെങ്കിലും ഇതുവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ പ്രീമിയം ടൈംസ് റിപ്പോർട്ടിൽ പറയുന്നു.










0 comments