ad
Deshabhimani

ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

യുദ്ധഭീതിയിൽ എണ്ണവില കുതിക്കുന്നു; ഓഹരി വിപണികളിൽ വൻ തകർച്ച

share 26
വെബ് ഡെസ്ക്

Published on Mar 09, 2026, 12:21 PM | 2 min read

ഹോങ്കോംഗ്: പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തുന്ന അധിനിവേശ ആക്രമണങ്ങൾ രണ്ടാം വാരത്തിലേക്ക് കടന്നതോടെ ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്ക്. വിതരണ തടസ്സമുണ്ടാകുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 20 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 110ഡോളറിന് മുകളിലെത്തി. ഇതോടെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തി.

എണ്ണവിപണിയിലെ കുതിച്ചുചാട്ടം


കഴിഞ്ഞ ആഴ്ച 25ശതമാനത്തോളം ഉയർന്ന ക്രൂഡ് ഓയിൽ വില,തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ വീണ്ടും കുതിച്ചുയർന്നു. 2022-ലെ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ സമയത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. നൂറ് ഡോളര്‍ കടക്കുന്നത് അതിന് ശേഷം ആദ്യമാണ്.


WTI ക്രൂഡ് 25ശതമാനത്തിലധികം ഉയർന്ന് ബാരലിന് 115ഡോളര്‍ എന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് 23ശതമാനത്തിലധികം വർദ്ധനവോടെ 114 ഡോളര്‍ വരെ ഉയർന്നു. ഇറാന്റെ എണ്ണ ശേഖരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. തിരിച്ചടിയായി മേഖലയിലെ മറ്റ് എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം തുടർന്നാൽ വില 200 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വില 150 കടക്കാമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഫെബ്രുവരി 28മുതൽ അടഞ്ഞുകിടക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ തെക്കൻ ഇറാഖിലെയും കുർദിസ്ഥാൻ മേഖലയിലെയും എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ഉത്പാദനം തടസ്സപ്പെടുത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്,കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളും ഉത്പാദനം കുറച്ചു തുടങ്ങിയിട്ടുണ്ട്.


ഓഹരി വിപണികളുടെ തകർച്ച


എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭയത്താൽ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചു. ഇത് ഏഷ്യൻ വിപണികളെ സാരമായി ബാധിച്ചു.ദ ക്ഷിണ കൊറിയ 8ശതമാനം,ജപ്പാൻ 7ശതമാനം,തായ്‌വാൻ അഞ്ച് ശതമാനത്തിലധികം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി. ഹോങ്കോംഗ്,ഷാങ്ഹായ്,സിഡ്നി,സിംഗപ്പൂർ വിപണികളും വലിയ നഷ്ടത്തിലാണ്. വാൾസ്ട്രീറ്റിലെ പ്രധാന സൂചികകളും 2ശതമാനത്തിലധികം താഴേക്കാണ് നീങ്ങുന്നത്.


ആഗോള വിപണികളിലെ ഇടിവിന് പിന്നാലെ ഇന്ത്യൻ സൂചികകളായ സെൻസെക്സും നിഫ്റ്റിയും വലിയ നഷ്ടം നേരിട്ടു. പ്രത്യേകിച്ച് പെയിന്റ്, ടയർ, ഏവിയേഷൻ, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ ഓഹരികളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.


  • BSE Sensex 2,494.35 പോയിന്റ് (3.16%) ഇടിഞ്ഞ് 76,424.55 എന്ന നിലയിലെത്തി.

  • NSE Nifty 752.65 പോയിന്റ് (3.07%) ഇടിഞ്ഞ് 23,697.80 എന്ന നിലയിലേക്ക് താഴ്ന്നു.


രൂപ 92 കടന്ന് കൂപ്പുകുത്തി


എണ്ണ ഇറക്കുമതിക്കായി കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിലേക്ക് താഴാൻ കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ ഡോളറിലേക്ക് മാറുന്നത് രൂപയ്ക്ക് തിരിച്ചടിയാണ്. എണ്ണ ഇറക്കുമതിക്കായി കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 92.33-ൽ എത്തിച്ചിരിക്കയാണ്.


ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുകയാണ്. എണ്ണവില ഇനിയും ഉയരുകയാണെങ്കിൽ, റിസർവ് ബാങ്കിന് പലിശനിരക്ക് വർദ്ധിപ്പിക്കേണ്ടി വന്നേക്കാം. ഇത് വായ്പകളുടെ പലിശ കൂടുന്നതിനും സാമ്പത്തിക വളർച്ചയെ തളര്‍ത്തുന്നതിനും ഇടയാക്കും.


oil price


രാഷ്ട്രീയ സാഹചര്യവും ട്രംപിന്റെ നിലപാടും


ഇറാൻ "നിരുപാധികമായി കീഴടങ്ങിയാൽ" (Unconditional surrender)മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി ആവര്‍ത്തിക്കയാണ്. എണ്ണവിലയിലെ ഈ വർദ്ധനവ് ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാൻ നൽകേണ്ടി വരുന്ന "ചെറിയ വില" (Small price to pay) മാത്രമാണെന്നും അഭിപ്രായപ്പെട്ടു. ഈ വിലക്കയറ്റം താൽക്കാലികമാണെന്ന് അവകാശപ്പെടുമ്പോഴും വിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്.


സ്വയം മറച്ചുവെക്കാൻ യു എസ് തത്രപ്പാട്


അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ നിന്നുള്ള മോശം റിപ്പോർട്ടുകളും വിപണിയെ തളർത്തിയതിൽ മുഖ്യ പങ്ക് വഹിക്കുന്നതായി സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ഫെബ്രുവരിയിൽ യുഎസിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറയുകയും തൊഴിലില്ലായ്മ നിരക്ക് 4.4ശതമാനമായി ഉയരുകയും ചെയ്തു. 92,000തൊഴിലുകൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.


അമേരിക്കയെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധിയാണ്. പലിശനിരക്ക് കുറച്ചാൽ അത് പണപ്പെരുപ്പം നിയന്ത്രണാതീതമാക്കാൻ ഇടയാക്കും. എന്നാൽ പലിശനിരക്ക് കുറയ്ക്കാതിരുന്നാൽ അത് തൊഴിൽ വിപണിയെ കൂടുതൽ തളർത്തുകയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) നീങ്ങുകയും ചെയ്യും




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home