ഇസ്രയേലിന് വംശഹത്യക്കായി ആയുധങ്ങൾ നൽകി: നികരാഗ്വ നൽകിയ കേസ് തള്ളമെന്ന് ജര്‍മനി

ഹേഗ്: ഇസ്രയേലിന് ആയുധങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ നികരാഗ്വ നൽകിയ വംശഹത്യാ കേസ് തള്ളണമെന്ന് ജര്‍മനി അന്താരാഷ്ട്ര ക്രിമിനൽ കോടതി മുൻപാകെ ആവശ്യപ്പെട്ടു. കേസ് ഫയൽ ചെയ്യുന്നതിന് മുൻപ് തങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകിയില്ല. നേരത്തെ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയില്ല എന്നിങ്ങനെയാണ് വാദം.
ഇസ്രയേലിലേക്ക് ഏറ്റവും അധികം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ജര്‍മനി. എന്നാൽ തങ്ങൾ 2024 ന് ശേഷം മാരകമായ ആയുധങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ലെന്ന് ജര്‍മൻ അഭിഭാഷകനായ ആന്റോണിയോസ് ത്സനാകോപൗലോസ് വാദിച്ചു.
ഗാസയിൽ വംശഹത്യ നടത്താൻ ഇസ്രായേലിന് സഹായം നൽകിയതിലൂടെ ജർമ്മനി വംശഹത്യ കൺവെൻഷനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ലംഘിച്ചുവെന്നാണ് മധ്യ അമേരിക്കൻ രാജ്യമായ നികരാഗ്വ കോടതി മുൻപാകെ ബോധിപ്പിച്ചത്.
ജര്‍മനിക്ക് എതിരായ അടിയന്തര സ്റ്റേ അപേക്ഷ കോടതി തള്ളിയിരുന്നു. എന്നാൽ കേസ് പൂര്‍ണ്ണമായും റദ്ദാക്കാൻ 16 അംഗ ബെഞ്ച് വിസമ്മതിച്ചു.
ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക നൽകിയ കേസിന്റെ തുടർനടപടികൾ ഐസിജെയിൽ പുരോഗമിക്കുകയാണ്. ഈ കേസിലെ വാദം കേൾക്കൽ 2029 അവസാനത്തോടെ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ. ഗാസയിൽ പട്ടിണി യുദ്ധതന്ത്രമായി ഉപയോഗിച്ചെന്ന ആരോപണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് അമേരിക്ക ഐസിസി ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ഫണ്ടുകൾ തടഞ്ഞു. മാത്രമല്ല ഡൊണൾഡ് ട്രംപ് കോടതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രചാരണവും മോശം വാക്കുകളും ഉപയോഗിച്ചു.









0 comments