ad
Deshabhimani

ഇന്തോനേഷ്യ അ​ഗ്നിപർവത സ്ഫോടനം; വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്നു, കുടുങ്ങിയത് ഒന്നരലക്ഷത്തിലധികം യാത്രക്കാർ

indonesia passanger stranded

ജക്കാർത്ത ടാംഗെരാങ്ങിലെ സോക്കർണോ-ഹട്ട വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കുടുങ്ങിയ യാത്രക്കാർ . photo credit: Photo by ABIMANYU / AFP

വെബ് ഡെസ്ക്

Published on Sep 07, 2026, 05:01 PM | 1 min read

ജക്കാർ‌ത്ത : ഇന്തോനേഷ്യയിലെ അനക് ക്രാകറ്റോവ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന് വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ഒന്നരലക്ഷത്തിലധികം യാത്രക്കാർ. ജക്കാർത്തയിലുള്ള രണ്ട് വിമാനത്താവളങ്ങൾ ഉൾപ്പെടെ ഏഴ് വിമാനത്താവളങ്ങളാണ് നിലവിൽ അടഞ്ഞുകിടക്കുന്നത്. ഇതോടെ 170,000 പേർ കുടുങ്ങി. സുരക്ഷാകാരണങ്ങളെത്തുടർന്നാണ് വിമാനത്താവളങ്ങൾ അടച്ചത്. അഗ്നിപർവത ചാരം വ്യോമപാതകളിലേക്ക് വ്യാപിച്ചതാണ് കാരണം. നിയന്ത്രണങ്ങൾ എന്നുവരെ നീളുമെന്ന് വ്യക്തതയില്ലെന്ന് ഗതാഗത മന്ത്രി ഡ്യൂഡി പൂർവഗാന്ധി പറഞ്ഞു.


എട്ട് വിമാനത്താവളങ്ങളിലായി 1,558 വിമാന സർവീസുകൾ വൈകിയതായും ഏകദേശം 1.7 ലക്ഷം യാത്രക്കാർ കുടുങ്ങിയതായും ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിൽ 900-ലധികം സർവീസുകൾ ജക്കാർത്തയിലെ സുകാർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടവയാണ്.


വെള്ളി രാത്രിയാണ് ജക്കാർത്തയിലെ അനക് ക്രാകറ്റോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വ്യോമാതിർത്തിയിലാണ് അപകടമുണ്ടായത്. ജാവയ്ക്കും സുമാത്ര ദ്വീപുകൾക്കും ഇടയിലാണ് അ​ഗ്നിപർവതം സ്ഥിതിചെയ്യുന്നത്. പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ചാരം ജക്കാർത്തയെയും പരിസര പ്രദേശങ്ങളെയും മൂടി. ഞായറാഴ്ച രാത്രി 8:23 ന് വീണ്ടും അനക്കിൽ പൊട്ടിത്തെറിയുണ്ടായതായും അഗ്നിപർവ്വത നിരീക്ഷണ ഏജൻസി പറയുന്നു. കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഏജൻസി തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.


സ്ഫോടനങ്ങളിൽ അഗ്നിപർവ്വതത്തിന്റെ ജാവ ഭാഗത്ത് 20,000 അടി (6,000 മീറ്റർ) ഉയരത്തിലും സുമാത്ര ഭാഗത്തും ജാവയിലെ ബാന്റൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും 50,000 അടി (15,000 മീറ്റർ) ഉയരത്തിലും ചാരം എത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ ഏജൻസി ബിഎംകെജി റിപ്പോർട്ട് ചെയ്തു. ആളുകൾ പുറത്തേക്കിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് ദുരന്തനിവാരണ ഏജൻസി പറഞ്ഞു. ജക്കാർത്തയിൽ സ്കൂളുകൾ പഠനം ഓൺലൈനിലാക്കി.


അഗ്നിപർവതത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ പരിധിയിൽ കപ്പലുകൾ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിലവിലെ പൊട്ടിത്തെറി സുനാമിക്ക് കാരണമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. 2018ൽ അനക് ക്രാകറ്റോയുടെ ഒരു ഭാഗം തകർന്നതിനെ തുടർന്നുണ്ടായ സുനാമിയിൽ 429 പേർ മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home