ഇരുട്ടിൽ തുടരും; ഇന്നും വൈകിട്ട് ആറിനും 12നും ഇടയിൽ ലോഡ്‌ഷെഡ്‌ഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുത്ത് ജനജീവിതം ദുസഹമായിരിക്കെ ഇരട്ടപ്രഹരമായി വൈദ്യുതി നിയന്ത്രണം. ഇന്നും ലോഡ്‌ഷെഡ്‌ഡിങ് വേണ്ടിവരുമെന്ന് കെഎസിഇബി അറിയിച്ചു. വൈകിട്ട് ആറിനും 12നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് മാത്രമാണ് അറിയിപ്പ്. എപ്പോൾ എത്രസമയം വൈദ്യുതി മുടങ്ങുമെന്ന് വ്യക്തതയില്ല.
വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ പുതിയ വഴികളൊന്നും കണ്ടെത്താൻ യുഡിഎഫ് സര്‍ക്കാരിനും കെഎസ്‌ഇബിക്ക്ും കഴിഞ്ഞിട്ടില്ലാത്തതിനാൽ പ്രതിസന്ധി തുടരുകയാണ്. സെപ്‌തംബർ മുതൽ 2027 മെയ് 15 വരെ അമിത വിലയ്‌ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ അപേക്ഷയ്‌ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ചിരുന്നു. കണക്കുകളടക്കം ഉൾപ്പെടുത്തി കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും കമീഷൻ വൃത്തങ്ങൾ അറിയിച്ചു. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകളടക്കം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments