ഗാസയിൽ പട്ടിണിമരണം തുടരുന്നു ; കടന്നാക്രമണം രൂക്ഷമാക്കി ഇസ്രയേൽ

ഗാസ സിറ്റി
ഗാസയിൽ പട്ടിണിമരണം തുടരുന്നു. ബുധനാഴ്‌ച ഉച്ചവരെയുള്ള 24 മണിക്കൂറിൽ രണ്ടുകുട്ടികളടക്കം പത്തുപേർ വിശന്നുമരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ വിശന്നുമരിച്ചവരുടെ എണ്ണം 313 ആയി. ഇതിൽ 119 പേർ കുട്ടികളാണ്. ഇസ്രയേലിന്റെ ഉപരോധംമൂലം കടുത്ത ക്ഷാമവും പോഷകാഹാരക്കുറവുമാണ് ഗാസ ജനത നേരിടുന്നത്. അവശ്യവസ്‌തുക്കൾപോലും ലഭിക്കുന്നില്ല. അഞ്ചുമാസമായി തുടരുന്ന ഉപരോധത്തിന്റെ സൃഷ്‌ടിയാണിത്.
ഗാസയിൽ കടന്നാക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ കൂടുതൽ യുദ്ധവിമാനങ്ങളും ടാങ്കറുകളും വിന്യസിച്ചു. ബുധനാഴ്‌ച വെെകിട്ടുവരെ ഇസ്രയേൽ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. രണ്ടുപേർ സന്നദ്ധ പ്രവർത്തകരാണ്. റമല്ലയിൽ നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. ലക്ഷക്കണക്കിനാളുകൾ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്.
ആക്രമണം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. വെടിനിർത്തൽ ഉറപ്പാക്കി, മാനുഷിക സഹായങ്ങളുടെ പ്രവേശനം സുഗമമാക്കണമെന്നും അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമം പൂർണമായും മാനിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.









0 comments