24 മണിക്കൂറിനിടെ ഗാസയിൽ 89 പേർ കൊല്ലപ്പെട്ടു
ഇസ്രയേൽ ഉപരോധം ; ഗാസയില്‍ 113 പട്ടിണി മരണം

ഗാസ സിറ്റി
അതിർത്തികളിൽ ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ പട്ടിണിയുടെ പിടിയിലമർന്ന് ഗാസ. മരുന്നും ഭക്ഷണവും പോഷകാഹരവുമില്ലാതെ മരിച്ചവരുടെ എണ്ണം 113 ആയി. 24 മണിക്കൂറിനിടെ രണ്ടുപേർകൂടി പട്ടിണിമൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 89 പേർ കൊല്ലപ്പെട്ടു. 435 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 2023 ഒക്‌ടോബറിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 59,587 ആയി. അവശ്യവസ്‌തുക്കൾ അതിർത്തി കടത്തിവിടാതെ ഭക്ഷ്യക്ഷാമം സൃഷ്‌ടിക്കുന്ന ഇസ്രയേൽ നടപടിക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.
വെടിനിർത്തണമെന്ന് ഇന്ത്യ
മാനുഷിക പ്രതിസന്ധി രൂക്ഷമായ ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത് ഇന്ത്യ. സംഘർഷത്തിൽ ശാശ്വത സമാധാനത്തിനായുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് യുഎൻ രക്ഷാ കൗൺസിലിലെ തുറന്ന ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.









0 comments