ഗാസയിൽ പട്ടിണിമരണം 271

ജറുസലേം
ഗാസയ്ക്കെതിരായ ഇസ്രയേൽ അധിനിവേശത്തിൽ പട്ടിണി മൂലം മരിച്ചവരുടെ ആകെ എണ്ണം 271 ആയി ഉയർന്നു. ഇതിൽ 112 കുട്ടികളും ഉൾപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ ക്ഷാമവും പോഷകാഹാരക്കുറവും മൂലം രണ്ടു മരണം ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
സമാധാനചർച്ചകൾ നടക്കവേയാണ് ഗാസ നഗരത്തിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. മേഖലയിലെ പത്തുലക്ഷംപേരെ ബലമായി മാറ്റിപ്പാർപ്പിക്കുകയും പലസ്തീൻ വീടുകൾ ആസൂത്രിതമായി തകർക്കുകയും ചെയ്യാനാണ് നീക്കം.









0 comments