ഗാസയിൽ പട്ടിണിമരണം 122 ആയി

ഗാസ സിറ്റി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ ആശുപത്രികളിൽ ഒമ്പത് പുതിയ മരണംകൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇസ്രയേൽ ഉപരോധംമൂലം ഗാസയിൽ പട്ടിണിയിൽ മരിച്ചവരുടെ എണ്ണം 122 ആയി. ഇതിൽ 83 പേരും കുട്ടികളാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രത്യേക ചികിത്സാഭക്ഷണം ആഗസ്‌ത് പകുതിയോടെ തീരുമെന്ന് യുനിസെഫും ഏജൻസികളും മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്‌ച ഗാസയിലെ ക്ലിനിക്കുകളിൽ പരിശോധിച്ച എല്ലാ കുഞ്ഞുങ്ങളിലും ഗർഭിണികളിലും മുലയൂട്ടുന്ന സ്‌ത്രീകളിലും നാലിലൊന്ന് പേർക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കൽ സന്നദ്ധ സംഘടന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വെളിപ്പെടുത്തി. ഗാസയിൽ 21 മാസത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 59,587 ആയി. 1,43,498 പേർക്ക് പരിക്കേറ്റു.









0 comments