ad
Deshabhimani

ജി7 ഉച്ചകോടിക്ക് ഫ്രാൻസിൽ തുടക്കം; ട്രംപിന്റെ ഒത്തുതീര്‍പ്പ് നയങ്ങൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ

g7
വെബ് ഡെസ്ക്

Published on Jun 16, 2026, 06:54 PM | 1 min read

എവിയാൻ-ലെ-ബെയ്ൻസ്: ലോകത്തെ പ്രമുഖ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിക്ക് ഫ്രാൻസിലെ റിസോർട്ട് നഗരമായ എവിയാൻ-ലെ-ബെയ്ൻസിൽ തുടക്കമായി. ലേക്ക് ജനീവയുടെ തീരത്ത് ജൂൺ 15 മുതൽ 17 വരെയാണ് 52-ാമത് ഉച്ചകോടി ചേരുന്നത്.


നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും റഷ്യക്കുമേൽ സമ്മർദ്ദം ശക്തമാക്കാനും നേതാക്കൾ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തേക്കാൾ ദൈർഘ്യമേറിയതായി മാറിയ ഈ യുദ്ധം അവസാനിപ്പിക്കണണെന്ന് ആവശ്യപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്.


ട്രംപിന്റെ ഇറാൻ നയത്തിനെതിരെ യൂറോപ്പ്


യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഉച്ചകോടിക്ക് എത്തിയത്. കരാറിനെതിരെ വിയോജിപ്പാണ് യൂറോപ്യൻ രാജ്യങ്ങൾ ആദ്യ ദിവസം പ്രകടിപ്പിച്ചത്. ട്രംപിന്റെ ഈ നീക്കം ഇറാൻറെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് കൂടുതൽ കരുത്തുപകരാൻ മാത്രമേ സഹായിക്കൂ എന്ന് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ലെബനനിലെ കൂട്ടക്കൊലയ്ക്ക് എതിരെ ഇസ്രയേലിന് മേൽ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഇതിൽ ഡൊണൾഡ് ട്രംപും പങ്കു ചേര്‍ന്നതായാണ് റിപ്പോര്‍ടുകൾ.


ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ജർമ്മനി, ഇറ്റലി, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ യൂണിയനും പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home