ad
Deshabhimani

ഇടുക്കിയിലും വീണ്ടും ഷിഗല്ല; ഒൻപത് വയസ്സുകാരനും നാലര വയസ്സുകാരിയും ചികിത്സയിൽ

Shigella.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 07:33 PM | 1 min read

ഇടുക്കി: ഇടുക്കിയിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. പഴയരിക്കണ്ടം സ്വദേശികളായ ഒമ്പതുവയസുകാരനും നാലര വയസുകാരിക്കുമാണ് ചൊവ്വ പകല്‍ രോഗം സ്ഥിരീകരിച്ചത്. ഒമ്പതു വയസുകാരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പെണ്‍കുട്ടി ഇടുക്കി മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ.


രണ്ടുപേരുടെയും ആരോഗ്യനില മെച്ചപ്പെടുകയാണ്. ഇരുവരും പഠിക്കുന്ന സ്‍കൂളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്‍ക്കായി ശേഖരിച്ചിട്ടുണ്ട്. വെള്ളം ക്ലോറിനേറ്റ് ചെയ്‍തിട്ടുമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


ഈ വര്‍ഷം ഇതോടെ ജില്ലയില്‍ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞവര്‍ഷം രണ്ടുപേര്‍ക്ക് മാത്രമായിരുന്നു ഷിഗല്ല സ്ഥിരീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home