ad
Deshabhimani

കെഎസ്ആർടിസിയിലെ സൗജന്യയാത്ര: എം വി ഗോവിന്ദന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; പരാതി നൽകി

FAke news against m v govindan about ksrtc free ride
വെബ് ഡെസ്ക്

Published on Jun 16, 2026, 08:21 PM | 1 min read

​കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചിത്രങ്ങളുമായി പ്രചാരണ കാർഡുകൾ വ്യാജമായി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്ക് എതിരെ പരാതി നൽകി. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുൺകുമാറാണ്‌ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്‌.


കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട്‌, സിപിഐ എം വനിതകൾ ഈ സൗജന്യം സ്വീകരിക്കില്ലെന്നും പണം കൊടുത്ത് യാത്ര ചെയ്യും എന്ന രൂപത്തിൽ എം വി ഗോവിന്ദൻ പറഞ്ഞതായിട്ടാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തിൽ അദ്ദേഹമോ സിപിഐ എമ്മോ പ്രസ്‌താവന നടത്തിയിട്ടില്ല.


വ്യാജവാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച കവിത സുരേഷ്, ടോമി വെരനാണിക്കൽ, ജിൽസ് തുടങ്ങി നിരവധി പ്രൊഫൈലുകൾക്കെതിരെയാണ് പരാതി. വ്യാജവാർത്തകൾ പാർടിയുടേത് എന്ന പേരിൽ സൃഷ്ടിച്ച് അതിനായി ഡോക്യുമെന്റുകൾ തയ്യാറാക്കി പ്രചാരണം നടത്തുകയാണെന്നും ഇത്തരത്തിലുള്ള കാർഡുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വ്യക്തിഹത്യയും അപവാദപ്രചരണവും നടത്തുന്നവർക്ക് എതിരെ അന്വേഷണം നടത്തി ഭാരതീയ ന്യായസംഹിതപ്രകാരവും ഐടി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home