ad
Deshabhimani

സാമ്പത്തികരം​ഗം മെച്ചപ്പെട്ടനിലയിൽ, വരുമാനം വർധിച്ചു; പദ്ധതികളിൽ തുക വെട്ടിക്കുറയ്ക്കരുത്: കെ എൻ ബാല​ഗോപാൽ

K N Balagopal Press Meet

കെ എൻ ബാല​ഗോപാൽ

വെബ് ഡെസ്ക്

Published on Jun 16, 2026, 07:18 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികരം​ഗം മെച്ചപ്പെട്ടനിലയിൽ തുടരുകയാണെന്നും, കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലൂടെ വരുമാനത്തിൽ വർധനവുണ്ടായെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. നടപ്പുസാമ്പത്തികവർഷം രണ്ടുമാസം പിന്നിട്ടപ്പോൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ 5,629 കോടി രൂപയാണ് വർധിച്ചതെന്ന് മലയാള മനോരമ ഉൾപ്പെടെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. അടുത്തവർഷത്തേക്ക് 10,000 കോടി രൂപയെങ്കിലും അധികം ലഭിക്കും. ഈ വർധനയ്ക്ക് തുല്യമായി കേന്ദ്രത്തിന്റെ വിഹിതവും ലഭിക്കും. അതിനാൽ യുഡിഎഫ് സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വിവിധ പദ്ധതികൾക്കുള്ള തുക ഒരു കാരണവശാലും വെട്ടിക്കുറയ്ക്കരുതെന്നും ബാല​ഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേരളത്തിന്റെ സാമ്പത്തികരം​ഗം തകർന്നു എന്നായിരുന്നു നേരത്തെ മുതൽ യുഡിഎഫ് പ്രചരിപ്പിച്ചത്. എന്നാൽ കണക്കുകൾ പറയുന്നത് അങ്ങനെയല്ല. സാമ്പത്തികരം​ഗം മെച്ചപ്പെട്ടുപോകുന്നതിനുള്ള എല്ലാ അടിത്തറയും ഒരുക്കിയാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. അത് നന്നായി ഉപയോ​ഗിക്കാനുള്ള അവസരം യുഡിഎഫിന് ലഭിച്ചു. അതിനാൽ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ്​ പുതുക്കിയ ബജറ്റിൽ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറയ്ക്കരുത്. പ്രത്യേകിച്ചും ദുർബല വിഭാഗങ്ങൾക്കുള്ള വിഹിതത്തിൽ കൂടുതൽ അനുവദിക്കാനാകണം. ആർഡി ​ഗ്രാന്റ് ഇപ്രാവശ്യത്തെ ധനകാര്യകമീഷന്റെ ഭാ​ഗമായി നൽകിയിട്ടില്ല. കേന്ദ്രസർക്കാരിൽ അടിയന്തരമായി ഇടപെട്ട് സംസ്ഥാന സർക്കാർ ​ഗ്രാന്റ് വാങ്ങിച്ചെടുക്കണമെന്നും ബാല​ഗോപാൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home