ചൈനയിൽ ഭൂചലനം: 6.3 തീവ്രത രേഖപ്പെടുത്തി, ഒരു മരണം

ബീജിങ്: ചൈനയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ചൈനയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ക്വിങ്ഹായിൽ ആണ് ഭൂചലനം അൻുഭവപ്പെട്ടത്. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും ചൈനയിലെ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്ററിന്റെ റിപ്പോർട്ട് പ്രകാരം, ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.06-ന് ക്വിങ്ഹായിലെ ഹൈക്സി പ്രിഫെക്ചറിലാണ് ഭൂകമ്പമുണ്ടായത്. ഭൂഗർഭത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെ തുടർന്ന് 4.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ ഉണ്ടായി. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരയുന്നതിനായി രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് പോയതായും അപകടസാധ്യതകൾ വിലയിരുത്തുന്നുണ്ടെന്നും സിൻഹുവ റിപ്പോർട്ട് ചെയ്തു.








0 comments