ad
Deshabhimani

വീണ്ടും ഹിമതടങ്ങൾ രൂപപ്പെട്ടു, ഭോട്ടെ കോസി ത്രിശൂലി നദീതടങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം

lake
വെബ് ഡെസ്ക്

Published on Aug 29, 2026, 11:03 AM | 1 min read

കാഠ്മണ്ഡു: നേപ്പാളിലെ ഭോട്ടെ കോസി-തൃശൂലി നദീതടങ്ങളിൽ വിനാശകരമായ പ്രളയ ദുരന്തം തീര്‍ത്ത മഞ്ഞിടിച്ചിലിന് പിന്നാലെ ഇതേ മേഖലയിൽ വീണ്ടും ഹിമതടാകങ്ങൾ രൂപപ്പെടുന്നതായി റിപ്പോര്‍ട്. ഹിമശിഖരങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നാലെ മണ്ണിടിച്ചിലും ഗര്‍ത്തങ്ങളും ഉണ്ടായ ഭാഗത്തായാണ് ഇവ. ദേശീയ ദുരന്തനിവാരണ അതോറിറ്റി തലവൻ കൃഷ്ണ വത്സയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട് പ്രകാരം രണ്ട് തടാകങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.


ഇവയിൽ ഒന്നിന് 19.80 ഹെക്ടറും രണ്ടാമത്തേതിന് 7.28 ഹെക്ടറും വിസ്തൃതിയുണ്ട്. എൻഡിഎംഎയും ബഹിരാകാശ നിരീക്ഷണ ഏജൻസികളും പ്രദേശം നിരീക്ഷിച്ചു വരികയാണ്. തടാകങ്ങളിൽ ഇതുവരെ ശേഖരിക്കപ്പെട്ട വെള്ളത്തിന്റെ അളവിനെ കുറിച്ച് വിവരമില്ല. മഞ്ഞുപാളികളും അവശിഷ്ടങ്ങളും ചേര്‍ന്ന കുഴമ്പ് രൂപത്തിലാണ്. ഇവ പകൃതിദത്തമായി തന്നെ ഉണ്ടാകാറുള്ള മാറ്റമാണ്. പക്ഷേ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതേ മേഖലയിൽ രൂപപ്പെട്ടതാണ് ആശങ്ക.


നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ് 30 മിനിറ്റ് മുൻപേ നൽകാൻ സാധിക്കും. എന്നാൽ വെള്ളവും അവശിഷ്ടങ്ങളും പതിക്കുന്നതിന്റെ വേഗവും വ്യാപ്തിയും വര്‍ധിച്ചത് വെല്ലുവിളിയാണ് എന്നും അതോറിറ്റി വ്യക്തമാക്കുന്നു.


himani bombs


തിബറ്റിന് മുകളിലും ജലബോംബ്


നോയിഡ ആസ്ഥാനമായ സുഹോറ ടെക്നോളജീസ് (Suhora Technologies) സാറ്റലോഗിക് ഉപഗ്രഹം വഴി ഓഗസ്റ്റ് 27-ന് ശേഖരിച്ച ചിത്രങ്ങൾ പ്രകാരം 20.25 ഹെക്ടറോളം വിസ്തൃതിയുള്ള പുതിയൊരു ജലാശയം ലെൻഡെ ഖോല (Lhende Khola) മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമാണ് ഈ പ്രദേശം.


Related News

5,200 മീറ്റര്‍ ഉയരത്തിൽ നിന്ന്

ഒരു ജലബോംബ്

ലാങ്താങ് ലിരുങ് (Langtang Lirung) മലമുകളിൽ നിന്നാണ് നേപ്പാൾ തിബറ്റ് ദുരന്തത്തിന് ഇടയാക്കിയ പതനം ഉണ്ടായത്. സമുദ്ര നിരപ്പിൽ നിന്ന് 5,200 മീറ്റർ ഉയരത്തിലാണിത്. ഹിമാനി 1,200 മീറ്ററോളം താഴേക്ക് ലെൻഡെ ഖോല നദിയിലേക്ക് വീഴുകയാണ് ഉണ്ടായത്. വൻതോതിൽ കല്ലും മണ്ണും ജലവും ചേർന്ന ചെളിവെള്ളപ്പാച്ചിലായി ഇത് ഭോട്ടെ കോസി-ത്രിശൂലി നദീതടങ്ങളിലേക്ക് കുതിച്ചെത്തി. പ്രദേശത്ത് ഒമ്പത് മീറ്ററോളം ഉയരത്തിൽ പടര്‍ന്ന് ഒഴുകി.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home