ad
Deshabhimani

പിപിഎസ് സ്‌കോഡയുടെ ഓണസമ്മാനം: കേരളത്തിൽ 150 വാഹനങ്ങൾ കൈമാറി; കൈലാഖ് സ്‌പോർട്‌ലൈൻ പുറത്തിറക്കി

SKODA
വെബ് ഡെസ്ക്

Published on Aug 29, 2026, 11:22 AM | 1 min read

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് 150 സ്‌കോഡ വാഹനങ്ങൾ കൈമാറിയതായി പിപിഎസ് സ്‌കോഡ അറിയിച്ചു. ഇതിൽ 100 കൈലാഖ്, 30 കുഷാഖ്, 18 സ്ലാവിയ, 2 കൊഡിയാഖ് മോഡലുകൾ ഉൾപ്പെടുന്നു. തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങിൽ ഉപഭോക്തൃ കുടുംബങ്ങളുടെ സാന്നിധ്യത്തിലാണ് വാഹനങ്ങളുടെ താക്കോൽ കൈമാറിയത്. ചടങ്ങിൽ സ്‌കോഡ കൈലാഖിന്റെ പുതിയ സ്‌പോർട്‌ലൈൻ പതിപ്പും പുറത്തിറക്കി. കൈലാഖ് സ്‌പോർട്‌ലൈൻ 1.0 ടി.എസ്.ഐ മാനുവൽ പതിപ്പിന് 11.32 ലക്ഷം രൂപയും 1.0 ടി.എസ്.ഐ ഓട്ടോമാറ്റിക് പതിപ്പിന് 12.32 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.


2020 മുതൽ കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി ഏകദേശം 20,000 സ്‌കോഡ വാഹനങ്ങൾ പിപിഎസ് സ്‌കോഡ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ 6,000 കൈലാഖ് വാഹനങ്ങളും ഉൾപ്പെടുന്നു. പിപിഎസ് സ്‌കോഡ കുടുംബത്തിലേക്ക് 150 പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പിപിഎസ് മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ രാജീവ് സാങ്‌വി പറഞ്ഞു. ഡീലർഷിപ്പ് നെറ്റ്‌വർക്കിൽ നിലവിൽ ഈ അഞ്ച് സംസ്ഥാനങ്ങളിലായി 31 സ്‌കോഡ ടച്ച്‌പോയിന്റുകൾ ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു,


സ്‌കോഡ കൈലാഖ്, കുഷാഖ്, സ്ലാവിയ, കൊഡിയാഖ് എന്നീ മോഡലുകളിലൂടെ വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം മികച്ച രൂപകൽപ്പന, സുരക്ഷ, ഡ്രൈവിംഗ് അനുഭവം എന്നിവ ലഭ്യമാക്കുകയാണ് പിപിഎസ് സ്‌കോഡയുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. സ്കോഡ ഓട്ടോ ഇന്ത്യയുടെ സോണൽ മേധാവി ബിജു രാജ് വി, പിപിഎസ് സ്കോഡ (കേരളം, കർണാടക, ഗുജറാത്ത്) സിഇഒ ചന്ദ്രശേഖർ എസ്. അയ്യർ തുടങ്ങിയവർ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home