ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്നു; നാല് മരണം സ്ഥിരീകരിച്ച് പെന്റഗൺ

ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണ് നാല് യുഎസ് സൈനികൾ കൊല്ലപ്പെട്ടു. ആറ് ക്രൂ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം നിറയ്ക്കുന്ന സൈനിക വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണതായും നാല് ജീവനക്കാർ കൊല്ലപ്പെട്ടതായും യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) സ്ഥിരീകരിച്ചു.
അമേരിക്കയുടെ കെസി-135 ഏരിയൽ റീഫ്യൂവലിംഗ് വിമാനമാണ് തകർന്നു വീണത്. വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അനുകൂല സായുധ സംഘങ്ങൾ അവകാശപ്പെട്ടു. എന്നാൽ വിമാനം തകർന്നതിൽ ശത്രുരാജ്യങ്ങളുടെ ആക്രമണമോ അബദ്ധത്തിലുള്ള വെടിവയ്പ്പോ ഉണ്ടായിട്ടില്ലെന്ന് സെന്റ്കോം സ്ഥിരീകരിച്ചു. വിമാനം പൂർണമായും തകർന്നു. പൈലറ്റുമാർക്കും ജീവനക്കാർക്കുമായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഊർജ്ജിതമായി തുടരുകയാണ്.
Related News
ഇറാനെതിരെയുള്ള യുഎസ് സൈനിക നീക്കങ്ങളുടെ ഭാഗമായാണ് വിമാനം പ്രദേശത്തുകൂടി പറന്നത്. ദൗത്യത്തിൽ ഉൾപ്പെട്ടിരുന്ന രണ്ട് വിമാനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും സെന്റ്കോം എക്സിൽ കുറിച്ചു. കുവൈത്തിന് മുകളിൽ വെച്ച് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മൂന്ന് എഫ്-15 വിമാനങ്ങൾ തകർന്നതിന് ശേഷം, പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ സൈനിക വിമാനമാണ് കെസി-135.










0 comments