കാനഡയിലെ സൈനിക കേന്ദ്രത്തിൽ തീപിടിത്തം; നാല് പേർ മരിച്ചു

തീപിടിത്തമുണ്ടായ മേഖല
ഒട്ടാവ: കാനഡയിലെ ആൽബർട്ടയിൽ സൈനിക കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നാല് ഉദ്യോഗസ്ഥർ മരിച്ചു. 19 പേരുടെ നില ഗുരുതരമാണ്. നാൽപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ശനിയാഴ്ച പ്രാദേശികസമയം വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. പുൽമേട്ടിലുള്ള സൈനിക കേന്ദ്രത്തിന് സമീപം തീ പടരുകയായിരുന്നു. ശക്തമായ കാറ്റിനെതുടർന്ന് അതിവേഗത്തിൽ തീ ആളിക്കത്തി. ഇതോടെ സൈനികർക്ക് രക്ഷപെടാനായില്ലെന്നാണ് വിവരം.
കൊല്ലപ്പെട്ട നാലുപേരും എഡ്മണ്ടൺ ആസ്ഥാനമായുള്ള പ്രിൻസസ് പട്രീഷ്യസ് കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയുടെ മൂന്നാം ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അപകടത്തിന് കാരണമായി തീവ്രവാദബന്ധമൊന്നും കണ്ടെത്തിയിട്ടില്ല.









0 comments