ad
Deshabhimani

അബുദാബിയിൽ മിസൈൽ തകർന്ന് വീണ് 12 പേര്‍ക്ക് പരിക്ക്, അഞ്ചുപേര്‍ ഇന്ത്യക്കാര്‍

ഗ

മിസൈൽ അവശിഷ്ടങ്ങൾ, ചിത്രം കടപ്പാട് IANS

വെബ് ഡെസ്ക്

Published on Apr 04, 2026, 10:10 AM | 1 min read

അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണത്തിനിടെ യുഎഇയുടെ എയർ ഡിഫൻസ് സംവിധാനം തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം.

യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് വാ‍ര്‍ത്ത പുറത്ത് വിട്ടത്.


ആറ് നേപ്പാൾ പൗരന്മാർക്കും അഞ്ച് ഇന്ത്യൻ പൗരന്മാർക്കും നേരിയതോ മിതമായതോ ആയ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു നേപ്പാൾ പൗരന്റെ പരിക്ക് ഗുരുതരമാണ്. ആകെ പരിക്കേറ്റവരുടെ എണ്ണം 12 ആയി ഉയർന്നു.


യുഎഇ പ്രതിരോധ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇറാനിൽ നിന്ന് വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവയെയാണ് വെള്ളിയാഴ്ച യുഎഇയുടെ വ്യോമ പ്രതിരോധ സേന തകർത്തത്.


ഇറാനുമായുള്ള ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം യുഎഇ വ്യോമ പ്രതിരോധ സേന ഇതുവരെ 475 ബാലിസ്റ്റിക് മിസൈലുകൾ, 23 ക്രൂയിസ് മിസൈലുകൾ, 2085 ഡ്രോണുകൾ എന്നിവയെ വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്.


ഈ ആക്രമണങ്ങളിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സൈന്യത്തിനൊപ്പം ജോലിചെയ്തിരുന്ന മൊറോക്കൻ പൗരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒൻപത് പേരും ഇതുവരെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home