ചെങ്കടലില്‍ ചരക്കുകപ്പലില്‍ സ്ഫോടനം

red sea

photo credit: X

avatar
അനസ് യാസിന്‍

Published on Jan 29, 2025, 09:23 AM | 1 min read

മനാമ: ചെങ്കടലിൽ ചരക്കുകപ്പലിൽ സ്‌ഫോടനത്തെ തുടർന്ന് വൻ തീപിടിത്തം. ഹോങ്കോങ്ങ് പതാക വഹിക്കുന്ന എഎസ്എൽ ബൗഹിനിയ എന്ന കണ്ടയ്‌നർ കപ്പലിലാണ് ചൊവ്വാഴ്ച പുലർച്ചെ സ്‌ഫോടനത്തെ തുടർന്ന്‌ തീപിടിത്തമുണ്ടായത്‌.


ഷാങ്ഹായ് ആസ്ഥാനമായ കമ്പനിയുടേതാണ്‌ കപ്പൽ. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കണ്ടെയ്‌നർഷിപ്പിന്റെ മുൻഭാഗത്ത് നിന്ന് കനത്ത പുക ഉയരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അലക്ഷ്യമായി ഒഴുകുന്ന കപ്പൽ സമുദ്രപാതയിൽ അപകടമുണ്ടാക്കുന്നതായി സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

0 comments
Sort by

Home