ad
Deshabhimani

ഭീതിയൊഴിയാതെ ഫ്രാൻസിലെയും സ്പെയിനിലെയും കാട്ടുതീ; യൂറോപ്പിലും തീപിടിത്തം

France.jpg
വെബ് ഡെസ്ക്

Published on Jul 31, 2026, 06:33 AM | 1 min read

ഫ്രാൻസ്: വൻ നാശനഷ്ടം വിതച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ യൂറോപ്പിലും തീപിടിത്തം. ഗ്രീസിലും ബ്രിട്ടനിലും പോർച്ചുഗലിലും തുർക്കിയിലും ഉണ്ടായ തീപിടിത്തങ്ങളിൽ നിരവധിപേർ മരിച്ചു. ഫ്രാൻസിലുണ്ടായ കാട്ടുതീയിൽ 200-ലധികം വീടുകളും 42,000 ഹെക്ടർ (104,000 ഏക്കർ) സ്ഥലവും പൂർണമായും കത്തിനശിച്ചു.


രണ്ട് അഗ്നിശമനസേന അംഗങ്ങൾ മരിച്ചു. തെക്കൻ ഫ്രാൻസിന്റെ മറ്റ് ഭാഗങ്ങളെയും ചെറിയ തീപിടുത്തങ്ങൾ ബാധിച്ചിട്ടുണ്ട്. നിയന്ത്രണാതീതമായി പടർന്ന തീപിടിത്തത്തിൽ ഇപ്പോൾ മാറ്റമുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്പെയിനിലുണ്ടായ തീപിടുത്തത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ 60,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചിരുന്നു, എന്നാൽ വ്യാഴാഴ്ചയോടെ തീ നിയന്ത്രണവിധേയമാക്കുകയും ഭൂരിഭാഗം പേർക്കും തിരികെ വീടുകളിലേക്ക് മടങ്ങി.


സ്പെയിനിൽ ഈ ആഴ്ച പുതിയ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്, ഇത് മാഡ്രിഡ് മേഖലയിൽ തീപിടുത്തം വീണ്ടും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ലണ്ടന് വടക്കുകിഴക്കുള്ള ഡൺവിച്ച് ഹീത്തിലെ കാട്ടുതീ ഏകദേശം 150 ഹെക്ടർ (370 ഏക്കർ) പ്രദേശത്തേക്ക് പടർന്നിരുന്നു. വടക്കൻ പോർച്ചുഗലിലെ വാൽപാക്കോസിൽ, രാജ്യത്തിന്റെ വടളഭാഗത്തുള്ള ഒരു വനതീപിടുത്തത്തെ നേരിടാൻ ഏകദേശം 800 അഗ്നിശമന സേനാംഗങ്ങൾ രംഗത്തുണ്ടെന്ന് അധികൃതർ അറിയിച്ചു.


തുർക്കിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ അന്റാലിയയ്ക്കും ഡാർഡനെൽസിനും സമീപം വലിയ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് കേന്ദ്രങ്ങൾ അടയ്ക്കുകയും ആളുകളെ മാറ്റിതാമസിപ്പിക്കുകയും ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home