ad
Deshabhimani

എബോള വൈറസ്; കോം​ഗോയില്‍ മരിച്ചവരുടെ എണ്ണം 80 ആയി

ebola

പ്രതീകാത്മക ചിത്രം | image: AFP

വെബ് ഡെസ്ക്

Published on May 16, 2026, 05:09 PM | 1 min read

ഇറ്റൂരി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോയുടെ കിഴക്കൻ ഇറ്റൂരി പ്രവിശ്യയിൽ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.


വ്യാഴാഴ്ച വൈറസ് ബാധയുണ്ടെന്ന് സംശയമുള്ള മൂന്ന് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ബുണ്ടിബുഗ്യോ ഇനത്തിൽപ്പെട്ട എട്ട് കേസുകൾ സ്ഥിരീകരിച്ചതായി കോംഗോ ആരോ​ഗ്യമന്ത്രി സാമുവൽ റോജർ കാംബ മുലാംബ അറിയിച്ചു. ഇതുവരെ 246 കേസുകൾ സ്ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.


ബുനിയയിലെ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിലെ ഒരു നഴ്സിനാണ് ആദ്യമായി എബോള സ്ഥിരീകരിച്ചത്. പനി, ഛർദി, രക്തസ്രാവം, കടുത്ത ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രതിരോധ സംവിധാനം ഊർജിതമാക്കിയതായും അടിയന്തിര ചികിത്സാ കേന്ദ്രം തുറന്നതായും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ സർക്കാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home