Deshabhimani

ജപ്പാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി, 22 പേർക്ക് പരിക്ക്

EARTHQUAKE IN NZ
വെബ് ഡെസ്ക്

Published on Nov 08, 2026, 01:09 PM | 1 min read

ടോക്കിയോ : ജപ്പാനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർക്ക് പരിക്ക്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.


ശക്തമായ ഭൂചലനത്തിൽ കടകളുടെയും വീടുകളുടെയും ജനാലകൾ തകർന്നതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പടികളിൽ നിന്നും താഴേക്ക് വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1:04 നാണ് ഭൂകമ്പം ഉണ്ടായത്. ഷിസുവോക്ക പ്രിഫെക്ചറിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.


വരും ദിവസങ്ങളിലും ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും അടുത്ത രണ്ടുമുതൽ മൂന്ന് ദിവസങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഐച്ചി പ്രദേശത്താണ് പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടത്. ഹമാമാത്സു, ക്യോട്ടോ, നാര എന്നിവിടങ്ങളിലും ഗിഫു, യമനാഷിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഫുജി പർവതം സ്ഥിതി ചെയ്യുന്ന യമനാഷി മേഖലയിലും ഭൂചലനത്തിന്റെ ആഘാതമുണ്ടായി. എന്നാൽ ടോക്കിയോയിൽ പ്രകമ്പനം അനുഭവപ്പെട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home