Deshabhimani

കൊച്ചിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു

privatebus accident
വെബ് ഡെസ്ക്

Published on Nov 08, 2026, 01:30 PM | 1 min read

കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് 'മലയിൽ' സർവീസ് നടത്തുന്നതിന് വിലക്ക്. ഇൻഫോപാർക്ക്–മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ പെർമിറ്റ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലാണ് നടപടി സ്വീകരിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.


കഴിഞ്ഞ ബുധനാഴ്ചയാണ് അമിതവേഗത്തിലെത്തിയ 'മലയിൽ' ബസ് ഇടിച്ച് ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയായ തൃശൂർ സ്വദേശി അക്ഷര (29) മരിച്ചത്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന യുവതിയെ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.


അപകടവുമായി ബന്ധപ്പെട്ട് ബസിനെതിരെയും തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.


ബസ് ഡ്രൈവർ സി.കെ ബിനോയ് ലഹരിയിടപാട് കേസിലും അടിപിടി കേസിലും ഉൾപ്പെടെ പ്രതിയാണെന്നാണ് വിവരം. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home