ടിഷ്യൂ പേപ്പറിൽ അല്ലെങ്കില്‍ ജിഎൻഎയുടെ ഏത് പേപ്പറിലാണ് ഒപ്പിട്ടത്; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി എം ജി സുരേഷ് കുമാര്‍

തിരുവനന്തപുരം : ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോം (ജിഎൻഎ) വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് ശക്തമായ മറുപടിയുമായി ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എം ജി സുരേഷ് കുമാർ. മുന്നിൽ വരുന്ന ടിഷ്യൂ പേപ്പറിൽ ഒപ്പിടാറില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും സുരേഷ് കുമാർ പരിഹസിച്ചു. ഇപ്പോൾ ജിഎൻഎയുടെ ഏത് പേപ്പറിലാണ് മുഖ്യമന്ത്രി ഒപ്പിട്ടുനൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾക്കെതിരെ ശക്തമായ ചോദ്യങ്ങളും സുരേഷ് കുമാർ ചോദിച്ചു. ട്രേഡിങ്ങ് ലൈസൻസ് ഇല്ലാത്ത, ഉല്‌പാദകനല്ലാത്ത ജിഎൻഎ യുടെ 'ഓഫർ' എന്തിനാണ് മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചതെന്നും പ്രസ്തുത ഓഫർ പരസ്യപ്പെടുത്താൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ടിഷ്യൂ പേപ്പറിൽ ഒപ്പിടില്ല എന്നതാണ് മാസ് ഡയലോഗ്.
അപ്പോൾ മുഖ്യമന്ത്രി GNA യുടെ ഏത് പേപ്പറിലാണ് ഒപ്പിട്ട് നല്കിയത് ?
ട്രേഡിങ്ങ് ലൈസൻസ് ഇല്ലാത്ത, ഉല്‌പാദകനല്ലാത്ത GNA യുടെ 'ഓഫർ' എന്തിനാണ് മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചത് ?
KSEB സമർപ്പിച്ച കരാറുകളിൽ തീരുമാനമെടുത്തു എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ സർക്കാരിൽ നിന്ന് കിട്ടിയ ഓഫറുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നു എന്നാണ് KSEB യുടെ കുറിപ്പുകളിൽ പറയുന്നത്?
ഓഫർ വാങ്ങിയത് സർക്കാർ ആണല്ലോ. ഏതായാലും അത് വൈദ്യുതി മന്ത്രി അല്ല. പവർ സെക്രട്ടറിയും ആയിരുന്നില്ല. അപ്പോൾ മുഖ്യമന്ത്രി നേരിട്ടോ അല്ല ചീഫ് സെക്രട്ടറിയോ എന്നത് സർക്കാർ തന്നെ വ്യക്തമാക്കണം.
പ്രസ്തുത 'ഓഫർ' പരസ്യപ്പെടുത്താനും തയ്യാറാവണം. ധൈര്യമുണ്ടോ ?








0 comments