ad
Deshabhimani

ട്രംപിന്റെ മുഖാകൃതിയില്‍ ലഹരിഗുളിക; മരണം വരെ സംഭവിക്കാമെന്ന് മുന്നറിയിപ്പ്

ട്രംപ്
വെബ് ഡെസ്ക്

Published on Aug 30, 2026, 07:45 AM | 1 min read

ഹേ​ഗ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖാകൃതിക്ക് സാമ്യമുള്ള ലഹരി​ഗുളിക വിപണിയിലുണ്ടെന്ന് മുന്നറിയിപ്പ് നൽകി നെ​ത​ർ​ലൻഡ്‌​സി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ മാ​ന​സി​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​യ ട്രിം​ബോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. മരണത്തിന് വരെ കാരണമായേക്കാവുന്ന ലഹരി​ഗുളികയാണെന്നാണ് മുന്നറിയിപ്പ്. തുടർന്ന് രാജ്യത്ത് ​ഗുളിക വിലക്കിക്കൊണ്ട് റെഡ് അലർട്ടും പ്രഖ്യാപിച്ചു.


ഒരു സാഹചര്യത്തിലും ഈ ​ഗുളികകൾ ഉപയോ​ഗിക്കരുതെന്നും മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രിം​ബോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അറിയിച്ചു. മരുന്നിന്റെ ഒരു വശം ട്രംപിന്റെ മുഖാകൃതിയിലും മറുവശത്ത് എൻഎൽ എന്നും എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മാ​ര​ക​മാ​യ പാ​രാ-​മെ​ഥോ​ക്‌​സി​മെ​ഥാം​ഫെ​റ്റാ​മെ​ൻ (പി​എം​എം​എ) ഈ ​ഗുളികകളിൽ അടങ്ങിയിരിക്കുന്നു. പച്ച, മഞ്ഞ നിറങ്ങളിലാണ് ​ഗുളിക വിപണിയിലുള്ളത്.


ഇവ ഉപയോ​ഗിക്കുമ്പോൾ ശ​രീ​ര​താ​പം അ​മി​ത​മാ​യി വർധിക്കും. എം​ഡി​എം​എ​യെ​ക്കാ​ൾ സാ​വ​ധാ​ന​മാ​ണ് പി​എം​എം​എ​യു​ടെ പ്ര​വ​ർ​ത്ത​നം ശരീരത്തിലുണ്ടാവുക. അതിനാൽ അ​മി​ത അ​ള​വി​ൽ ഗു​ളി​ക ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇത് വ്യക്തിയുടെ ജീവന് തന്നെ ആപത്താണ്. അതേസമയം, രാ​ജ്യ​ത്ത് ഇ​തു​വ​രെ ഗു​ളി​ക ക​ഴി​ച്ച് ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​മോ മ​ര​ണ​മോ റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ല. 2017ൽ ​ജ​ർ​മ​നിയിലും സ​മാ​ന​മാ​യ ഓ​റ​ഞ്ച്​ നി​റ​ത്തി​ലു​ള്ള ട്രംപിന്‍റെ മുഖാ​കൃ​തി​യി​ലു​ള്ള ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home