ad
Deshabhimani

മാനം തെളിയുന്നു; ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും മിതമായ മഴ

Rain Alert
വെബ് ഡെസ്ക്

Published on Aug 30, 2026, 08:10 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതേസമയം, ഒരു ജില്ലകളിലും ശക്തമായ മഴയ്ക്ക് പ്രവചിച്ചിട്ടില്ലാത്തതിനാൽ പ്രത്യേക മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home