നേപ്പാൾ മിന്നൽ പ്രളയം; കണ്ടെത്താനുള്ളത് 275 ഇന്ത്യക്കാരെ, ഡൽഹിയിൽ നിന്ന് നാലാമത്തെ വിമാനമയച്ചു

ന്യൂഡൽഹിൽ: നേപ്പാളിനുണ്ടായ മിന്നൽ പ്രളയത്തിന് കാണാമറയത്തുള്ളത് 275 ഇന്ത്യക്കാർ. ഇതിൽ 128 പേരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. 108 പേരെയാണ് ഇതുവരെ രക്ഷിച്ചിട്ടുള്ളത്. നേപ്പാളിന് സഹായവുമായുള്ള നാലാമത്തെ വിമാനം ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ടു.
3000 ത്തോളം ആളുകളെയാണ് കാണാതായിട്ടുള്ളത്. വിനോദയാത്രയ്‌ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ഇന്ന് തിരിച്ചെത്തി. മിന്നൽ പ്രളയത്തിൽ ഇതുവരെ 682 പേരാണ് മരിച്ചത്. ഏകദേശം 900 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും ചൈനീസ് ഭാഗത്തുണ്ട്, അവർ സുരക്ഷിതരാണ്.
അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. അവരെ തിരിച്ച് കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 598 ഇന്ത്യൻ പൗരന്മാരാണ് സുരക്ഷിതരായി ചൈനയിലേക്ക് കടന്നത്. പ്രളയത്തിലകപ്പെടാതെ നേപ്പാളിൽ നിന്ന് മാറിനിൽക്കാൻ സാധിച്ചത് ആശ്വാസം പകരുന്നുണ്ട്.
അതേസമയം, നേപ്പാളിലേക്ക് വിനോദയാത്രയ്‌ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ഞായർ പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. ശനിയാഴ്ച നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തിയിരുന്നു.









0 comments