സമാധാനചർച്ചകൾ പെരുവഴിയിലാക്കി ട്രംപ്; ഇറാനിൽ നിന്ന് വൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുതിയ ഭീഷണി

Photo by FILIP SINGER / POOL / AFP
വാഷിങ്‌ടൺ: ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മരണത്തിന് ഇറാൻ വൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ പ്രതിനിധികൾ ആവശ്യപ്പെട്ടതിന് മറുപടിയായാണ് താൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു.
"ബോംബാക്രമണങ്ങളിലും, യുഎസ്എസ് കോൾ ആക്രമണത്തിലും കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണം. കൂടാതെ കഴിഞ്ഞ 50 വർഷത്തിനിടെ കൊല്ലപ്പെട്ടവരുടെയും, കഴിഞ്ഞ അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണം." — ട്രംപ് പറഞ്ഞു.
ഇതിനു പിന്നാലെ മറ്റൊരു പോസ്റ്റിലൂടെ, ലെബനൻ, സിറിയ, യെമൻ, ഗാസ എന്നിവിടങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇറാൻ തന്നെയാണ് ഉത്തരവാദികളെന്നും അവരും നഷ്ടപരിഹാരം നൽകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾ നിശ്ചലാവസ്ഥയിലായതിനിടെയാണ് ട്രംപിന്റെ പ്രകോപനപരമായ ഈ നീക്കം.









0 comments