ഐക്യരാഷ്ട്രസഭയെ തകര്‍ക്കാൻ ട്രംപിന്റെ"ബോര്‍ഡ് ഓഫ് പീസ്” നരേന്ദ്ര മോദിക്ക് ക്ഷണം

വാഷിങ്ടൺ:ഗാസയിലും അതിനപ്പുറത്തും സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ എന്ന പേരിൽ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പദ്ധതി പ്രകാരം പ്രഖ്യാപിച്ച "ബോര്‍ഡ് ഓഫ് പീസിൽ" അംഗമാവാൻ നരേന്ദ്ര മോദിക്ക് ക്ഷണം. ട്രംപ് മോദിക്ക് അയച്ച കത്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തി.
ഐക്യരാഷ്ട്രസഭയ്ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയും ധനസഹായങ്ങൾ നിര്‍ത്തലാക്കിയും ആഗോള തലത്തിൽ അതിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലേക്ക് നയിച്ച ശേഷമാണ് പുതിയ സംഘടനക്കായുള്ള നീക്കം. ലോകനീതിയും മനുഷ്യകാരുണ്യവും ഉയര്‍ത്തിപ്പിടിക്കുന്ന യു എൻ അനുബന്ധ സംഘടനകൾക്ക് സഹായ ധനം നിര്‍ത്തലാക്കിയതിന് പുറമെ ട്രംപ് അതിനായി മറ്റു രാജ്യങ്ങളെ പേരിപ്പിക്കയും ചെയ്തുവരികയായിരുന്നു.
"ട്രംപിന്റെ ഐക്യരാഷ്ട്രസഭ"
ബോര്‍ഡ് ഓഫ് പീസ് 'ട്രംപിന്റെ ഐക്യരാഷ്ട്രസഭ’യാണെന്ന് യൂറോപ്യൻ നയതന്ത്രജ്ഞർപരസ്യമായി പ്രതികരിച്ചിരുന്നു. ട്രംപ് ആജീവനാന്ത അധ്യക്ഷനായ ബോർഡിൽ മൂന്നുവർഷത്തെ അംഗത്വമാണ് ഒരു രാജ്യത്തിനു നൽകുന്നത്.സ്ഥിരാംഗമാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ100കോടി ഡോളർ(9000കോടി രൂപ)വീതം നൽകണം.അംഗത്വം പുതുക്കിനൽകണോ വേണ്ടയോ എന്നത് അധ്യക്ഷന്റെ തീരുമാനത്തിന് വിധേയവുമായിരിക്കും.
അധ്യക്ഷന് അംഗ രാജ്യത്തെ പുറത്താക്കാനുള്ള വീറ്റോ അധികാരമുണ്ടാകും.ബോർഡിന്റെ ഔദ്യോഗികമുദ്ര അംഗീകരിക്കുന്നത് അദ്ദേഹമാകും.സംഘടനയുടെ പണത്തിന്റെ നിയന്ത്രണവും ട്രംപിനാകുമെന്നും കരടു പ്രമാണം വ്യക്തമാക്കുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഭരണാധികാരികളെ സ്വാധീനിച്ച് വരുതിയിലാക്കാനാണ് നീക്കം.
ഗാസയുടെ പേരിൽ തുടങ്ങി,
ഐക്യരാഷ്ട്ര സഭയെ മറികടന്ന നീക്കം
ഗാസയുടെ പേരിലാണ് ബോര്‍ഡ് ഓഫ് പീസിൽ അനുമതിയും അഭിപ്രായ സ്വരൂപണവും നേടിയെടുത്തത്.ഗാസായുദ്ധം അവസാനിപ്പിക്കുന്നതിനും പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായി സമാധാന സമിതിയുണ്ടാക്കാനാണ് യുഎൻ രക്ഷാസമിതിബോര്‍ഡിന്അനുമതി നൽകിയിരുന്നത്.യു എൻ നിബന്ധന പ്രകാരം യഥാര്‍ത്ഥത്തിൽ അതിന് 2027വരെയേ കാലാവധിയുള്ളൂ. എന്നാൽ, ‘ബോർഡ് ഓഫ് പീസ്’ അതുകഴിഞ്ഞും തുടരുമെന്ന സൂചനയുമായാണ് അമേരിക്കൻ നീക്കം.ഇത് യുഎന്നിനെ മറികടക്കാനുള്ള ചുവടും അടവകളും റെഡി എന്ന് വ്യക്തമായ സൂചന നൽകുന്നു.
‘സംഘർഷമുള്ളതോ സംഘർഷഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരതകൈവരുത്തുന്നതിനും ആശ്രയിക്കാൻ കഴിയുന്നതും എന്ന വിശേഷണം അറുപതോളം രാജ്യങ്ങൾക്കയച്ച ക്ഷണപത്രത്തിൽ ചേര്‍ത്തിട്ടുണ്ട്.ഇത്തരം രാജ്യങ്ങളിൽ നിയമാനുസൃതമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന’ എന്നാണ് കരടുപ്രമാണരേഖയിലും ‘ബോർഡ് ഓഫ് പീസി’നെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗാസയിലെ സമാധാനം എന്ന ലക്ഷ്യത്തെ മറികടന്നുള്ള സംഘടനാ രൂപീകരണ നീക്കം ഇവിടെയും വെളിപ്പെടുന്നു.
കരുതലോടെ രാജ്യങ്ങൾ,
സ്വന്തം കാര്യത്തിൽ ഇടഞ്ഞ് ഇസ്രയേൽ
ഫ്രാൻസ്,ജർമനി,ഇറ്റലി,ഹംഗറി,ഓസ്ട്രേലിയ,കാനഡ,യൂറോപ്യൻ കമ്മിഷൻ,പശ്ചിമേഷ്യയിലെ പ്രമുഖരാജ്യങ്ങൾ തുടങ്ങിയവയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കത്ത് അയച്ചിട്ടുണ്ട്.ഇതിൽ ട്രംപുമായി നല്ല അടുപ്പമുള്ള ഹംഗറി മാത്രമാണ് ക്ഷണം സ്വീകരിച്ചത്.ഇതര ലോക രാജ്യങ്ങൾ കരുതലോടെയാണ് ഇതിനെ കാണുന്നത്.
തുടക്കത്തിൽ തന്നെ ഇതിനെതിരെ ഇസ്രയേൽ രംഗത്ത് വന്നിരുന്നു.എന്നാൽ അത് സംഘടാപരം മാത്രമായിരുന്നു.ബോർഡ് ഓഫ് പീസിലെ11അംഗ ‘ഗാസാ എക്സിക്യുട്ടീവ് ബോർഡി’നോടാണ് എതിർപ്പ്പ്രകടിപ്പിച്ചത്.ഇത്രയും രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളെ ചേര്‍ത്തത് ഇസ്രയേലുമായി ആലോചിച്ചിട്ടല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിക്കയുണ്ടായി.ഇതേക്കുറിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറിയോടു സംസാരിക്കാൻ വിദേശകാര്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
യുഎൻ പ്രമേയം ഉപയോഗിച്ച് സാധൂകരണം
ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ബോർഡ് രൂപീകരിച്ചത്. ഇസ്രായേലി സൈനിക ആക്രമണത്തിൽ ഗാസ തകർന്നതിനാൽ2027വരെ ഭരണനിർവ്വഹണത്തിന് മേൽനോട്ടം വഹിക്കുകയും ഗാസയുട പുനർവികസനത്തിനുള്ള ധനസഹായം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പുതിയ സ്ഥാപനത്തിന്റെ ചുമതല. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ2803എന്ന പ്രമേയം വഴിയാണ് ഇതിന് രണ്ട് വര്‍ഷത്തെ സാധൂകരണം നൽകിയത്. ഈ പ്രമേയത്തെ തന്നെ ട്രംപ് ഭരണകൂടം ഉപയോഗപ്പെടുത്തുകയാണ്.
ബോർഡ് ഓഫ് പീസിന്റെ ദർശനം നടപ്പിലാക്കുന്നതിനായി ഒരു സ്ഥാപക എക്സിക്യൂട്ടീവ് ബോർഡ് രൂപീകരിക്കുന്നതായി അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ,മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ,മിഡിൽ-ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്,ബിസിനസുകാരനും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ,ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ സിഇഒ മാർക്ക് റോവൻ,യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങൾ.










0 comments