ad
Deshabhimani

'ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വരൂ'; ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ

Colombia.jpg
വെബ് ഡെസ്ക്

Published on Jan 06, 2026, 06:02 PM | 1 min read

ബൊഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വെല്ലുവിളിയുമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തടവിലാക്കിയതിന് പിന്നാലെ ലാറ്റിനമേരിക്കൻ മേഖലയിൽ വലിയ ജനരോഷമാണ് ആളിപ്പടരുന്നത്.


"ധൈര്യമുണ്ടെങ്കിൽ എന്നെ വന്ന് പിടികൂടൂ" എന്ന് മഡുറോയുടെ ശൈലിയിൽ തന്നെ പെട്രോ ട്രംപിനെ വെല്ലുവിളിച്ചു. വെനിസ്വേലയിലെ യുഎസ് അധിനിവേശത്തെത്തുടർന്ന് മേഖലയിലെ ഇടതുപക്ഷ ഭരണകൂടങ്ങൾ കനത്ത ജാഗ്രതയിലാണ്.


കൊളംബിയയെ ലക്ഷ്യമിടാനാണ് ട്രംപിന്റെ നീക്കമെങ്കിൽ താൻ അതിനെ നേരിടാൻ തയ്യാറാണെന്ന് പെട്രോ വ്യക്തമാക്കി. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള അമേരിക്കൻ കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


വെനിസ്വേലയ്ക്ക് പിന്നാലെ കൊളംബിയയിലും അസ്ഥിരതയുണ്ടാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് പെട്രോ പറഞ്ഞു. മഡുറോയെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.


മേഖലയിലെ വിഭവങ്ങൾ കൈക്കലാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ഇതിനെതിരെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും പെട്രോ ആഹ്വാനം ചെയ്തു. മഡുറോയുടെ അറസ്റ്റിന് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home