print edition ചൈനയുടെ റോബോട്ടിക് ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം മാറ്റി

ബീജിങ്: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയില്‍ ജലശേഖരം തേടി റോബോട്ടിക് ചാന്ദ്രദൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന അറിയിച്ചു. തെക്കൻ ഹൈനാൻ ദ്വീപിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്‌ച പേടകം വിക്ഷേപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ദൗത്യം നിലവിൽ വിക്ഷേപണത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഈ വർഷം വിക്ഷേപണം നടത്താന്‍ കഴിയില്ലെന്നും ചൈന അറിയിച്ചു.
ചൈനയുടെ ചാങ് ഇ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയിലെ ഏഴാമത്തെ ദൗത്യമായ ചാങ് ഇ7ന് വേണ്ടി ആഴ്‌ചകളായി വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ദക്ഷിണ ധ്രുവത്തിലെ ഷാക്കിൽറ്റൻ ഗർത്തത്തിന് സമീപത്തെ സമതലത്തില്‍ ഇറങ്ങി ചാന്ദ്രപ്രതലത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിക് വാഹനമായ റോവര്‍ ഉപയോഗിച്ച് പാറകളും മണ്ണും ഉൾപ്പെടെ വിശകലനം ചെയ്‌ത് വിവരങ്ങൾ അതിവേഗം കെമാറുകയായിരുന്നു ലക്ഷ്യം. ചന്ദ്രോപരിതലത്തിൽ ചെറിയ ദൂരത്തേക്ക് ചാടാനും പറന്നുനീങ്ങാനും കഴിയുന്ന റോബോട്ടിക് ഉപകരണമായ ഹോപ്പറും പേടകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.










0 comments