ad
Deshabhimani

ചെങ്കടലില്‍ വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം

Red Sea

image: AFP

വെബ് ഡെസ്ക്

Published on Jul 06, 2026, 09:01 AM | 1 min read

‍കയ്റോ : ചെങ്കടലിലെ യെമൻ തീരത്ത് വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം. അജ്ഞാതരായ സായുധ സംഘം ഞായറാഴ്ച കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് നാവിക സേന അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


ദ യുണൈറ്റഡ് കിംങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് ആക്രമണവിവരം പുറത്തുവിട്ടത്. യെമനിലെ ഹൂതി നിയന്ത്രണത്തിന് കീഴിലുള്ള തുറമുഖ ​ന​ഗരമായ ഹൊദയ്ദയിൽ നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് യുകെഎംടിഒ അറിയിച്ചു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home