ബാബ് അൽ മന്ദേബിൽ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം; നാല് ജീവനക്കാർ കൊല്ലപ്പെട്ടു

ദുബൈ : ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ജീവനക്കാർ കൊല്ലപ്പെട്ടു. ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ തീരത്ത് ഒരു കണ്ടെയ്നർ കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ പതിച്ചതായും റിപ്പോർട്ടുണ്ട്.
ഈജിപ്ഷ്യൻ ഉടമസ്ഥതയിലുള്ള തിഹാമ എന്ന കപ്പലിലാണ് മിസൈൽ പതിച്ചത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കപ്പലുകൾക്ക് നേരെ ഹുതികൾ നടത്തുന്ന ആക്രമണത്തിനിടെ സംഭവിക്കുന്ന ആദ്യത്തെ മരണമാണിത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടില്ല.
മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഒരു ഇന്തോനേഷ്യക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് യെമൻ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ നിയന്ത്രണം ജീവനക്കാർക്ക് നഷ്ടപ്പെട്ടുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ജീവനക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾക്കും പരിക്കേറ്റതായി യെമൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.









0 comments