വൃത്തിയില്ല; സെപ്റ്റോയുടെ ബംഗളൂരുവിലെ സംഭരണശാലയ്ക്ക് പൂട്ട്

ബംഗളൂരു: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതുടർന്ന് ഓൺലൈൻ പലചരക്ക് വിതരണക്കാരായ സെപ്റ്റോയുടെ ബംഗളൂരുവിലെ സംഭരണശാല അടച്ചുപൂട്ടി. ഹോസ്‌കോട്ടിലെ സംഭരണ ശാലയിലയാണ് വൃത്തിഹീനമെന്ന് ഭക്ഷസുരക്ഷാ വകുപ്പ് കണ്ടെത്തിയത്.
പലചരക്ക് സാധനങ്ങൾ വൃത്തിഹീനമായ സ്ഥലത്ത് സംഭരിക്കുക, അഴുകിയതും ഉപയോഗ ശൂന്യവുമായ വസ്തുക്കൾ കൂട്ടിയിടുക തുടങ്ങിയ ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമ ലംഘനം ചൂണ്ടിക്കാട്ടി സെപ്റ്റോയിക്ക് വകുപ്പ് നോട്ടീസ് നൽകി.
വൃത്തിഹീന അന്തരീക്ഷത്തിൽ വ്യാപാരം നടത്തിയതിന് സെപ്റ്റോയിക്ക് 25,000 രൂപ പിഴ ചുമത്തി. പരിശോധനകൾക്ക് കമ്പനി പൂർണ പിന്തുണ നൽകിയെന്നും സുരക്ഷിതവും ഉയർന്ന നിലവീരവുമുള്ള വസ്തുക്കൾ ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്നും സെപ്റ്റോ വക്താവ് അറിയിച്ചു.









0 comments