Deshabhimani

ട്രംപിന്റെ ഭീഷണി മറികടക്കാന്‍ കൈകോര്‍ത്ത് കാനഡ, മെക്‌സിക്കോ

canada mexico agreement
വെബ് ഡെസ്ക്

Published on Sep 20, 2025, 04:04 AM | 1 min read


മെക്‌സിക്കോ സിറ്റി

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഉയർത്തിയ തീരുവ ഭീഷണി നിലനിൽക്കുന്നതിനിടെ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ച്‌ കാനഡയും മെക്‌സിക്കോയും. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയും മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം.


ഇരുരാജ്യങ്ങളും പരസ്‌പരം കൂടുതൽ വ്യാപാരവും നിക്ഷേപവും നടത്തുമെന്ന്‌ കാർണി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിലൂടെ വിവിധ മേഖലകളിൽ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുമെന്നും അതിനായി സമുദ്രമാർഗം ഉപയോഗിക്കുമെന്നും ഷെയിൻബോം പറഞ്ഞു. കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനത്തിലധികവും മെക്‌സിക്കോയുടെ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ്. ട്രംപിന്റെ സ്ഥിരതയില്ലാത്ത തീരുവ നയങ്ങളുടെ ഭീഷണിയിലാണ്‌ ഇരുരാജ്യവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home