യുഎസിന്റെ അധിക ഇറക്കുമതി തീരുവ; ലോകവ്യാപാര സംഘടനയെ സമീപിച്ച് ബ്രസീൽ

പ്രതീകാത്മക എഐ ചിത്രം
റിയോ ഡി ജനീറോ : യുഎസ് പ്രഖ്യാപിച്ച പുതിയ ഇറക്കുമതി തീരുവകൾക്കെതിരെ ലോക വ്യാപാരം സംഘടനയെ (ഡബ്ല്യുടിഒ) സമീപിച്ച് ബ്രസീൽ. യുഎസുമായി കൂടിയാലോചനകൾ നടത്താൻ ലോക വ്യാപാര സംഘടനയുടെ തർക്കപരിഹാര സംവിധാനത്തിന് ഔദ്യോഗിക അഭ്യർഥന നൽകിയിട്ടുണ്ട്. ബ്രസീലിൽ നിന്നുള്ള ചില ഉല്പന്നങ്ങൾക്ക് യുഎസ് 25 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്.
നിർബന്ധിത തൊഴിൽ നിരോധന നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഎസ് ബ്രസീലുമടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങൾക്ക് 12.5 ശതമാനം വരെ അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഈ നടപടിക്കെതിരെയാണ് ബ്രസീൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
യുഎസിന്റെ പുതിയ തീരുവകൾ നിയമവിരുദ്ധമാണെന്നും ലോക വ്യാപാര സംഘടനയുടെ 1994ലെ ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ് (8) എന്ന നിയമത്തിന്റെ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും പൂർണമായും വിരുദ്ധമാണെന്നും ബ്രസീൽ അഭ്യർഥനയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവർഷവും യുഎസ് തീരുവ ഉയർത്തിയപ്പോൾ ബ്രസീൽ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. പിന്നീട് യുഎസ് സുപ്രീം കോടതി ഈ തീരുവകൾ റദ്ദാക്കി. യുഎസിന്റെ ഏകപക്ഷീയമായ വ്യാപാര തീരുമാനങ്ങൾക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ.








0 comments