ad
Deshabhimani

സിയാദിന്റെ മരണം: കുറ്റവാളികൾക്ക്‌ മുഖ്യമന്ത്രി ക്ലീൻചിറ്റ്‌ നൽകുന്നു: കെ എൻ ബാലഗോപാൽ

K N Balagopal Press Meet
വെബ് ഡെസ്ക്

Published on Jul 29, 2026, 08:47 PM | 1 min read

കൊല്ലം: പൊലീസ്‌ മർദനമേറ്റ്‌ കുണ്ടറ സ്വദേശി സിയാദ്‌ മരിച്ചസംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി കുറ്റവാളികൾക്ക് ക്ലീൻ ചിറ്റ് നൽകുകയാണെന്ന്‌ സിപി ഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ ഗൂഢാലോചന സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


സിയാദ്‌ മരിച്ചത്‌ മഞ്ഞപ്പിത്തംമൂലമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്‌. എങ്ങനെയാണ് മരണമുണ്ടായതെന്ന് ആദ്യം തന്നെ നിഗമനത്തിലെത്തിയാൽ പിന്നെ കേസ്‌ അന്വേഷണത്തിന് എന്താണ്‌ പ്രസക്തി. ഇങ്ങനെയൊരു മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ കേസിലെ വസ്‍തുതകൾ പുറത്തുവരുമോ. കേസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ കുറ്റവാളികൾക്ക് ക്ലീൻ ചിറ്റ് കൊടുക്കുകയാണ്‌ മുഖ്യമന്ത്രി.


സിയാദിനെ നിയമവിരുദ്ധമായാണ് പിടിച്ചുകൊണ്ടുപോയതെന്നതിലും പൊലീസ് കസ്റ്റഡിയിൽ മർദിച്ചതെന്നതിലും ആർക്കും തർക്കമില്ല. ഒരുമാസം മുമ്പുവരെ സ്വകാര്യ ബസ് ഓടിച്ചുനടന്ന ചെറുപ്പക്കാരന് പൊലീസ് പിടിച്ചുകൊണ്ടുപോയശേഷമാണ്‌ ഏഴുന്നേറ്റ് നടക്കാൻ വയ്യാതെ ആശുപത്രിയിൽ പോകേണ്ടിവന്നത്. ആശുപത്രിയിലെത്തുമ്പോൾ വാരിയല്ല് പൊട്ടിയിരുന്നുവെന്നാണ് ലഭിച്ചവിവരം. എന്നാൽ പൊലീസിന് ഒരു കുഴപ്പം പറ്റിയിട്ടില്ലെന്നും ഇടയ്‍ക്ക് ആരോ മർദിച്ചിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ വാദമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home