ad
Deshabhimani

റോഡിലേക്ക് മീൻവെള്ളം ഒഴുക്കി; വാഹനങ്ങൾക്കെതിരെ എംവിഡി നടപടി

Fish Water Drained onto the Road.jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 08:22 PM | 1 min read

കാക്കനാട്: റോഡിലേക്ക് മീൻവെള്ളം ഒഴുക്കി സഞ്ചരിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പിന്റെ കർശന നടപടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ നിയമലംഘനം നടത്തിയ എട്ട് വാഹനങ്ങൾ പിടികൂടി ഡ്രൈവർമാർക്ക് പിഴ ചുമത്തി. പിടിയിലായവയിൽ അഞ്ച് ചരക്കുവാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു.


ആദ്യമായി നിയമലംഘനം നടത്തിയതിനാൽ പിഴയും കർശന താക്കീതുമാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഇതേ കുറ്റം ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ഗതാഗത ബോധവൽക്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.


​മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിൽനിന്ന് പൈപ്പുകൾ വഴി മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന ശക്തമാക്കിയത്. മീൻവെള്ളം റോഡിലേക്ക് ഒഴുക്കാതെ വാഹനങ്ങളിൽ പ്രത്യേക ടാങ്കിൽ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണസംവിധാനമുള്ള സ്ഥലങ്ങളിൽ മാത്രം നിർമാർജനം ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കർശന നിർദേശം. വരുംദിവസങ്ങളിലും സംസ്ഥാനവ്യാപകമായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home