ബോണ്ടി ബീച്ച് വെടിവയ്പ്; ഭീകരർ പരിശീലനം നടത്തിയത് മാസങ്ങൾ; എറിഞ്ഞത് പൈപ്പ്, ടെന്നീസ് ബോംബുകൾ

സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേർ കൊല്ലപ്പെട്ട വെടിവെയ്പ് നടത്തിയ അച്ഛനും മകനും മാസങ്ങളോളം തയ്യാറെടുപ്പ് നടത്തിയെന്ന് പൊലീസ്. ജൂത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടെയായിരുന്നു സംഭവം.
സാജിദ് അക്രം, നവീദ് അക്രം എന്നിവർ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നഗരത്തിൽ നിന്ന് മാറിയ പ്രദേശത്താണ് ഇരുവരും പരിശീലനം നടത്തിയത്. വെടിവെപ്പിന് മുൻപ് ജൂതർക്ക് നേരെ ബോംബുകളെറിഞ്ഞെന്നും പൈപ്പ് ബോംബുകളും ടെന്നീസ് ബോംബുകളും ടൂറിസ്റ്റുകൾക്ക് നേരെ എറിഞ്ഞെങ്കിലും പൊട്ടിയില്ലെന്നും റിപ്പോർട്ടിലുണ്ട്. രണ്ട് അക്രമികളും ചേർന്ന് 50 റൗണ്ടിലേറെ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
വെടിവയ്പിനിടെ പൊലീസിന്റെ വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. നവീദും പരിക്കേറ്റ് ചികിത്സയിലായിരുന്നു. സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണ്. ഇന്ത്യയിൽ ജനിച്ചെങ്കിലും ജന്മനാടുമായി ബന്ധം ഇയാൾക്കില്ലായിരുന്നുവെന്ന് തെലങ്കാന പൊലീസ് അറിയിച്ചിരുന്നു. ഐഎസ്ഐഎസിന്റെ ആശയമാണ് ഇവരെ ഭീകരാക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.










0 comments