ബോണ്ടി ബീച്ച് അക്രമം: സാജിദ് അക്രമിൻറെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളിൽ ഒരാളായ സാജിദ് അക്രമിൻറെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. സാജിദ് അക്രമും മകൻ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഡിസംബർ 14ന് വെടിവയ്പ് നടത്തിയത്.
പൊലീസിൻറെ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു.ഇതോടെ സാജിദ് അക്രമിൻറെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.










0 comments