ad
Deshabhimani

ബംഗ്ലാദേശിൽ ബിഎൻപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

tarique rahman
വെബ് ഡെസ്ക്

Published on Feb 17, 2026, 07:27 AM | 1 min read

ധാക്ക: ബംഗ്ലാദേശിൽ താരിഖ്‌ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയാണ് ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാർടി (ബിഎൻപി) അധികാരത്തിലെത്തുന്നത്. ബിഎൻപി ചെയർപേഴ്‌സണായ താരിഖ്‌ റഹ്‌മാൻ പ്രധാനമന്ത്രിയാകും. വൈകിട്ട് 4ന്' ധാക്കയിലെ ഒ‍ൗദ്യോഗിക വസതിയായ ബംഗാഭവനിലാകും സത്യപ്രതിജ്ഞ.


തുടർന്ന് "ഭരണഘടനാ പരിഷ്കരണ കമീഷൻ" സത്യപ്രതിജ്ഞ ചൊല്ലുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായതായാണ്‌ റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞ് ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും പ്രഖ്യാപിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.


രാജ്യത്തെ പുതുക്കിപ്പണിയാൻ ഐക്യത്തോടെ നിലകൊള്ളണമെന്ന്‌ താരിഖ്‌ റഹ്‌മാൻ പറഞ്ഞു. ശനിയാഴ്‌ച ധാക്കയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ശക്തി ഐക്യത്തിലാണെന്നും വിഭജനങ്ങൾ ബലക്ഷയമുണ്ടാക്കുമെന്നും താരിഖ്‌ റഹ്‌മാൻ പറഞ്ഞു.


അതേസമയം, 25 വർഷത്തിനിടയിൽ തെരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഏറ്റവും കുറവുള്ള പാർലമെന്റാണിത്‌. ഏഴ്‌ സ്‌ത്രീകളും നാല്‌ ന്യൂനപക്ഷ മതസ്ഥരും മാത്രമാണ്‌ വിജയിച്ചത്‌. 20 വർഷത്തിന് ശേഷമാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home