print edition ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിനൊപ്പം ഹിതപരിശോധനയും

ധാക്ക
ഷെയ്‌ഖ് ഹസീനയെ പുറത്താക്കി 18 മാസങ്ങൾക്ക് ശേഷം ബംഗ്ലാദേശില്‍ വ്യാഴാഴ്ച നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ഹിതപരിശോധനയും. ഒന്നരക്കോടി പ്രവാസികൾ ഉൾപ്പെടെ 12.7 കോടി വോട്ടര്‍മാരുണ്ട്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാര്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട 84 പരിഷ്‌കാരങ്ങൾ നടപ്പാക്കണോ എന്നതിലാണ് ഹിതപരിശോധന. പരിഷ്‍കാരങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്യാൻ മുഹമ്മദ് യൂനുസ് വ്യാപക പ്രചാരണം നടത്തുകയാണ്. ബംഗ്ലാദേശ് ഭരണഘടനയിൽ ഹിതപരിശോധനയ്ക്ക് വ്യവസ്ഥയില്ലാത്തതിനാൽ അതിന്റെ നിയമസാധുത ചോദ്യം ചെയ്ത് ജഡ്‌ജിമാർ തന്നെ പരസ്യമായി രംഗത്തെത്തി.
ഭരണഘടനയില്‍ പരാമര്‍ശിക്കാത്ത പാർലമെന്റിൽ ഉപരിസഭ രൂപീകരിക്കുക, പ്രധാനമന്ത്രിയുടെ കാലാവധി പരിമിതപ്പെടുത്തുക, പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുക തുടങ്ങിയ കാര്യങ്ങളാണ് ഹിതപരിശോധനയിലുള്ളത്.










0 comments